• +914936-204569

21 Dec

കൽപ്പറ്റ ഗവണ്മെന്റ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെ ഫോട്ടോഗാലറിയെക്കുറിച്ചു തയ്യാറാക്കിയ ഡോക്യൂമെന്ററി, കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ., അഡ്വ.ടി.സിദ്ദിഖ്, 2021 ഡിസംബർ 20 ന് സാരംഗി ഓഡിറ്റോറിയത്തിൽ, പി.ടി.എ. സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, സ്റ്റാഫ് സെക്രട്ടറിയും ചരിത്ര വകുപ്പ് അദ്ധ്യക്ഷയുമായ ശ്രീമതി സുജ കെ.എസ്.നു നൽകികൊണ്ട്‌ പ്രകാശനം ചെയ്തു. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനികളായ നൗഷിജ എ., സാന്ദ്ര തുളസി, മാളവിക എ.എസ്., ജഹാന തസ്‌നി എന്നിവർ ചേർന്ന് രചനയും, ഫസ്ന പി.വി. ക്യാമറയും സുരമ്യ മോഹനനും വിജിത വി.യും ചേർന്ന് ശബ്ദവും ഫർസാന തെസ്നി എഡിറ്റിംഗും നിർവ്വഹിച്ച ഡോക്യൂമെന്ററിക്ക് 10 മിനിറ്റ് ദൈർഘ്യമാണ് ഉള്ളത്. ഫോട്ടോഗാലറിയേക്കുറിച്ചും ചരിത്ര രചനാശാസ്ത്രത്തിലെ പ്രഗൽഭ വ്യക്തിത്വങ്ങളെക്കുറിച്ചും, അറിവും മികച്ച ദൃശ്യാനുഭവവും നൽകുന്നതാണ് ഡോക്യൂമെന്ററി. പ്രിൻസിപ്പാൾ ശ്രീ.ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.രാജിമോൾ എം.എസ്., പി.ടി.എ.സെക്രട്ടറി ശ്രീ.സോബിൻ വർഗീസ്, ഐ.ക്യു.എസ്.സി. കോർഡിനേറ്റർ ഡോ.ഷിബു ബി., പി.ടി.എ.എക്സിക്യൂടീവ് അംഗം ശ്രീ.കുഞ്ഞൻ സി. എന്നിവർ പ്രസംഗിച്ചു.