10 Mar
കൽപ്പറ്റ എൻ.എം.എസ്.എം. സർക്കാർ കോളേജിലെ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 9 രാവിലെ 10.30 ന് Reflections on Power : From Marx to Deleuze എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ഡോ.ഷിബു ബി.മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ.ഷാജി തദ്ദേവൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ആതിര ജോർജ് സെഷൻ നിയന്ത്രിച്ചു. ശ്രീ.അനീഷ് എം. ദാസ്, കുമാരി മാളവിക എ.എസ്., ശ്രീ.മുഹമ്മദ് ഡാനീഷ് എന്നിവർ ചർച്ചയിലിടപെട്ടു സംസാരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെയും ചരിത്രവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ഡോ.രാജേഷ് പി.സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രിൻസിപ്പാൾ വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ അദ്ധ്യാപകരായ ശ്രീ.സുധീഷ് വി.എസ്., ശ്രീ.വർഗീസ് ആന്റണി, ശ്രീ.കൃഷ്ണൻ മൂത്തിമൂല, ശ്രീമതി ഷീജ കെ. എസ്., ശ്രീമതി ശിഖ എൻ. എന്നിവർ സന്നിഹിതരായിരുന്നു. കുമാരി രേവതി ടി.നന്ദി പറഞ്ഞു.