• +914936-204569

21 Dec

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ-സോൺ ഇന്റർ-കോളേജിയേറ്റ് പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കൽപ്പറ്റ എൻ. എം. എസ്. എം. ഗവണ്മെന്റ് കോളേജ് ഓവർഓൾ ചാമ്പ്യന്മാരായി. പുരുഷ ടീം ഹാട്രിക് നേട്ടം കൈവരിച്ചപ്പോൾ വനിതാ ടീം കന്നി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജും വനിതാ വിഭാഗത്തിൽ തൃശൂർ വിമല കോളേജും രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൻ. എം. എസ്. എം. ഗവണ്മെന്റ് കോളേജ് ആതിഥേയത്വം വഹിച്ച മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. ബിനോയ്‌ പങ്കെടുത്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. കോളേജ് കായിക വിഭാഗം മേധാവി സുധീഷ് വി. എസ്., വിനോദ് തോമസ്, ഷീജ കെ. എസ്. തുടങ്ങിയവർ നേതൃത്വം നൽകി.