• +914936-204569

21 Dec

ആസ്‌പിറെഷണൽ ജില്ലയായി പ്രഖ്യാപിച്ച വയനാട് ജില്ലയുടെ വികസനത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവു നേടുന്നതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. എന്ന് ടി. സിദ്ദിഖ് എം.എൽ.എ.. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് യുജിസി-നെറ്റ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് ജില്ലയിൽ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയതും, അതിൽ വിജയിക്കുകയും ചെയ്തത്. കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലാ ബിരുദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കാലിക്കറ്റ് സർവകലാശാല ബി.എ. ഡെവലപ്പ്മെന്റ് ഇക്കണോമിക്സിൽ ഒന്നാം സ്ഥാനത്ത് എത്തിയ വിഷ്ണു ദേവൻ പി.എസ്., നാലാം സ്ഥാനം നേടിയ അനർഘ മുരളി, ഒൻപതാം സ്ഥാനം നേടിയ രഹന വി., ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേര്ണലിസത്തിൽ രണ്ടാം സ്ഥാനം നേടിയ ആതിര കുഞ്ഞുമോൻ, മൂന്നാം സ്ഥാനം നേടിയ മിൻഹാ ഫാത്തിമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
കോളേജിൽ പ്രവർത്തിച്ചു വരുന്ന ഓൺലൈൻ എഡ്യൂക്കേഷൻ സപ്പോർട്ട് സെന്റർന്റെ ഔദ്യോഗിക ഉദ്ഘാടനവും കോവിഡ് കാലത്ത് വിദ്യാർത്ഥികൾ അനുഭവിച്ച സാമൂഹിക-സാമ്പത്തിക-മാനസിക സമ്മർദ്ദത്തെ കുറിച്ച് മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പ്രകാശനവും എം.എൽ.എ. നിർവഹിച്ചു. മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീക്കുട്ടി എസ്., ശിഖ എൻ. എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
കോളേജ് പ്രിൻസിപ്പൾ ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA സെക്രട്ടറി സോബിൻ വർഗീസ്, PTA എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ സി., വൈസ് പ്രിൻസിപ്പൾ റജിമോൾ എം.എസ്., കോഓർഡിനേറ്റർ ഷിബു ബി., സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സുജ കെ.എസ്. എന്നിവർ സംസാരിച്ചു