• +914936-204569

16 Dec

നെഹ്റു യുവ കേന്ദ്രയും കൽപ്പറ്റ എൻ.എം.എസ്.എം. ഗവൺമെന്റ് കോളേജിലെ ചരിത്ര വിഭാഗവും സംയുക്തമായി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണമായ 2021 ഡിസംബർ 10 ന് നടത്തിയ ഭരണഘടന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ ശ്രീ.കെ. കുഞ്ഞഹമ്മദ്‌ മുഖ്യാതിഥി ആയിരുന്നു. ചരിത്ര വിഭാഗം, കലാലയ വിദ്യാത്ഥികൾക്കായി ക്വിറ്റ് ഇന്ത്യ ദിനാചാരണത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ്സ്, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന- പെൻസിൽ മത്സരങ്ങളിലെയും വിജയികൾക്കുള്ള പുരസ്കാര വിതരണം എം.എൽ.എ.നിർവ്വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു ഐ.ക്യു.എസ്.സി.യൂ ട്യൂബ് ചാനലിന് വേണ്ടി 75 സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അവതരണം നടത്തിയ ചരിത്ര വിഭാഗത്തിലെ വിദ്യാർത്ഥികളെയും ചരിത്ര വിഭാഗത്തിലെ ഫോട്ടോ ഗാലറിയേക്കുറിച്ചു വിഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഫുൾബ്രൈറ്റ് സ്കോളറും എസ്.സി.ഇ.ആർ.റ്റി. റിസർച്ച് ഓഫീസറുമായ ശ്രീ.മനോജ്‌ കെ.വി.മുഖ്യപ്രഭാഷണം നടത്തി.
ചരിത്ര വിഭാഗം അദ്ധ്യക്ഷ ശ്രീമതി സുജ കെ.എസ്., നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത്‌ ഓഫീസർ ഡോ.ഹരി ആർ.എസ്., ഐ.ക്യു.എസ്.സി.കോർഡിനേറ്റർ ഡോ.ഷിബു ബി., ഐക്യരാഷ്ട്ര സംഘടനയുടെ വോളന്റിയർ കുമാരി ഷെറിൻ സണ്ണി എന്നിവർ പ്രസംഗിച്ചു. ചരിത്ര വിഭാഗം അദ്ധ്യാപകരായ കുമാരി ആതിര ജോർജ്, ഡോ.രാജേഷ് പി., മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ശ്രീ.വർഗീസ് ആന്റണി, കായിക വിഭാഗം മേധാവി ശ്രീ.സുധീഷ് വി.എസ്., അറബിക് വിഭാഗം മേധാവി ലെഫ്റ്റനന്റ്‌ ഡോ.ബഷീർ പൂളക്കൽ, രാഷ്ട്രതന്ത്രം മേധാവി ശ്രീ.കൃഷ്ണൻ മൂത്തിമൂല, കോളേജ് സൂപ്രണ്ടിന്റ് ശ്രീ.രാജേഷ് സാർ, അദ്ധ്യാപകേതര ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

എല്ലാവർക്കും ചരിത്ര വിഭാഗത്തിന്റെ നന്ദി